KeralaLatest News

ഈ വർഷത്തെ വയലാര്‍ സ്ത്രീരത്‌ന പുരസ്‌കാരം കെകെ ശൈലജ ടീച്ചര്‍ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സ്ത്രീരത്‌ന പുരസ്‌കാരം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്. പതിനൊന്നാമത് വയലാര്‍ രാമവര്‍മ്മ സംസ്‌കൃതി സാംസ്‌കാരിക ഉത്സവത്തിന്റെ ഭാഗമായി ജൂലൈ 24-ാം തീയതി ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ ചെയ്ത സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. കൂടാതെ നിപ വൈറസിന്റെ രണ്ടുഘട്ടങ്ങളിലും നടത്തിയ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും കുറഞ്ഞ കാലയളവില്‍ ചെയ്ത മികച്ച പ്രവര്‍ത്തങ്ങളും കണക്കിലെടുത്താണ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ അവാര്‍ഡിനായി പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button