ന്യൂ ഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി വൈറ്റ്ഹൗസില്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തവെയാണ് കശമീര്‍ പ്രശ്നത്തില്‍ മധ്യസ്ഥയ്ക്ക് തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനം. കശ്്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അമേരിക്കന്‍ ഇടപെടല്‍ തേടിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.
Post Your Comments