തെഹ്റാന്‍: രാജ്യത്തിനകത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്ന അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ)ക്കു വേണ്ടി പ്രവര്‍ത്തിച്ച ചാരന്മാരെ പിടികൂടിയെന്ന് ഇറാന്‍. കഴിഞ്ഞ വര്‍ഷം സി.ഐ.എക്കു വേണ്ടി വിവരം ചോര്‍ത്തിയ 17 പ്രൊഫഷണല്‍ ചാരന്മാരെ പിടികൂടുകയും, വിചാരണ ചെയ്ത് ഇവരില്‍ ചിലര്‍ക്ക് വധശിക്ഷ വിധിച്ചതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നീം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം, ചാരന്മാരുമായി സംവദിക്കാന്‍ സി.ഐ.എ ഉപയോഗിച്ചിരുന്ന രഹസ്യ സൈബര്‍ സിസ്റ്റത്തിലേക്ക് ഇടിച്ചുകയറിയതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു. ഇറാനില്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലും അമേരിക്ക ഇവ്വിധം ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് ഇറാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനി പറഞ്ഞു.
പിടിയിലായ ചാരന്മാര്‍ സ്വകാര്യമേഖലയിലെ വാണിജ്യ, ആണവ, നിര്‍മാണ സൈനിക, സൈബര്‍ മേഖകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈ മേഖലകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ഇവര്‍.’ – പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ പറയുന്നു. വ്യക്തികളെ ഇന്റര്‍നെറ്റിലൂടെ ബന്ധപ്പെട്ടാണ് സി.ഐ.എ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.എസ് വിസ വാഗ്ദാനം ചെയ്യുകയും, ഇറാനിയന്‍ സ്പെഷ്യലിസ്റ്റുകളെ വാടകക്കെടുത്ത് വിദേശത്തുള്ള വിവിധ പരിപാടികള്‍ക്ക് പ്രവേശനം നല്‍കുകയും ചെയ്തു.
Post Your Comments