മുംബൈ: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ കമ്മിറ്റിയുടെ ദേശീയ കണ്‍വെന്‍ഷന്‍ മുംബൈയില്‍ നടന്നു. വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ഇരകളായ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തമാണ് കണ്‍വെന്‍ഷനില്‍ ശ്രദ്ധേയമായത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ട്രെയിനില്‍ വച്ച് കൊലപ്പെടുത്തിയ ജുനൈദ് ഖാന്റെ സഹോദരങ്ങള്‍, 2014 ല്‍ പൂനയില്‍ കൊലചെയ്യപ്പെട്ട മുഹ്‌സിന്‍ ഷെയ്ക്കിന്റെ കുടുംബാംഗം ഷഹനവാസ് ഷെയ്ക്ക്, ലാത്തൂരില്‍ സവര്‍ണ്ണരാല്‍ കൂട്ടബലാല്‍സംഘത്തിനു ഇരയായ ദളിത് യുവതി സത്യഭാമ, അഹമ്മദ് നഗറില്‍ കൊല ചെയ്യപ്പെട്ട ദളിത് വിദ്യാര്‍ത്ഥി നിതിന്‍ ആഗെയുടെ പിതാവ് രാജു ആഗേ, ഗുജറാത്ത് കലാപത്തിലെ ഭീകരത കാട്ടിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ അശോക് മോച്ചി, പശു സംരക്ഷകര്‍ കൊലപ്പെടുത്തിയ അയൂബ് മേവിന്റെ സഹോദരന്‍ ആരിഫ് മേവാത്തി, ഗുജറാത്തിലെ ഉനയില്‍ ഭീകരമായി മര്‍ദ്ദിക്കപ്പെട്ട ദളിത് യുവാക്കളില്‍പ്പെട്ട വൈഷ് റാം, അശോക് സര്‍വയ്യ, പിയുഷ് സര്‍വയ്യ, തിരുനെല്‍വേലിയില്‍ കൊലചെയ്യപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് അശോകിന്റെ സഹോദരന്‍ സതീഷ് തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
Post Your Comments