ചെന്നൈ : ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം അൽപസമയത്തിനകം. ക്രയോജനിക് ഘട്ടത്തിൽ ദ്രവീകൃത ഹൈഡ്രജൻ നിറച്ചു. 2.43ന് നാണ് വിക്ഷേപണ സമയം. ചന്ദ്രയാൻ ദൗത്യത്തിന് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.ഇതിനുമുന്നോടിയായുള്ള 20 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ഇന്നലെ വൈകീട്ട് 6.43 ന് തുടങ്ങി.
132 കോടി ജനങ്ങളുടെ പ്രാര്‍ഥനകളുമായി ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്പേഷ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് കുതിച്ചുയരുക. ചന്ദ്രന്റെ കറുത്തിരുണ്ട ദക്ഷണിധ്രുവത്തിലേക്കുള്ള മൂന്നു ലക്ഷത്തി എണ്‍പതിനായിരം കിലോമീറ്റര്‍ ദൂരം ഉപഗ്രഹങ്ങളെ വഹിക്കുന്നത് ബാഹുബലിയെന്ന പേരിലറിയപെടുന്ന ഐ.എസ്.ആര്‍.ഒയുടെ സ്വന്തം ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റ്. നേരത്തെ അവസാന നിമിഷം സാങ്കേതിക തകാരാര്‍ കണ്ടെത്തി വിക്ഷേപണം മാറ്റിവെയ്ക്കേണ്ടിവന്നതിനാല്‍ അതീവജാഗ്രതയിലാണ് ഇസ്റോ.
Post Your Comments