കോല്‍ക്കത്ത: 13 ടിവി സീരിയൽ താരങ്ങൾക്ക് പിറകെ വീണ്ടും ഒരു താരം കൂടി ബിജെപിയിൽ. ടിവി-സിനിമ താരം റിംജിം മിത്രയാണ് ബിജെപിയില്‍ ചേര്‍ന്നത്. ബംഗാളിലെ പ്രമുഖ ചലച്ചിത്ര-സീരിയല്‍ നടിയാണ് റിംജിം. നടന് സുരോജിത് ചൗധരിയും മോഡല്‍ പമേല ഗോസ്വാമിയും റിംജിമിനൊപ്പം ബിജെപിയില്‍ ചേര്‍ന്നു. സിനിമാ താരങ്ങളെ ലോക്സഭാംഗങ്ങളാക്കിയ തൃണമൂല്‍ കോണ്‍ഗ്രസിനു അതേ നാണയത്തിലുള്ള മറുപടിയായാണ് ബിജെപിയുടെ ഈ നീക്കം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പാര്‍ട്ടി അംഗത്വം താരങ്ങള്‍ക്ക് നല്കി. എന്നാല്‍ സിനിമ-ടിവി താരങ്ങളെ ബിജെപിയുടെ ഭാഗമാക്കുന്നതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി താരങ്ങളെ ബിജെപി പാര്‍ട്ടിയില്‍ ചേര്‍ക്കുകയാണെന്ന് മമത ആരോപിച്ചു.നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനകീയരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുക എന്ന ലക്ഷ്യമാണ് ബിജെപിയുടെ ഈ നീക്കത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
Post Your Comments