ഡൽഹി : മുതിര്‍ന്ന നേതാവ് ഡി. രാജയെ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.ഇന്ന് ചേര്‍ന്ന ദേശീയ കൗണ്‍സിലാണ് പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി ദേശീയ സെക്രട്ടേറിയേറ്റ് യോഗത്തില്‍ രാജയുടെ പേര് ഉയർന്നിരുന്നു.എന്നാല്‍, ദേശീയ കൗണ്‍സില്‍ ചേര്‍ന്ന ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂയെന്ന് അറിയിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ ദളിത് നേതാവാണ്അ ഡി. രാജ. സിപിഐയുടെ 11ാമത് സെക്രട്ടറിയാണ് രാജ. തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതല്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി ചർച്ച ചെയ്യാൻ നടത്തിയ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് സെക്രട്ടറിയായിരുന്ന സുധാകര്‍ റെഡ്ഡി രാജിവെക്കണമെന്ന് പാർട്ടി അംഗങ്ങളെ അറിയിച്ചത്.
അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് റെഡ്ഡി രാജി സന്നദ്ധത അറിയിച്ചത്. കേരളത്തില്‍ നിന്ന് ബിനോയ് വിശ്വത്തിന്റെ പേരും ചര്‍ച്ചയായിരുന്നെങ്കിലും അത് പരിഗണിക്കേണ്ടെന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞു.
Post Your Comments