വാഷിങ്ടന്‍ : ഹോര്‍മുസ് കടലിടുക്കിലേക്കു പ്രവേശിക്കുകയായിരുന്ന യുഎസ് യുദ്ധക്കപ്പല്‍ എച്ച്എസ്എസ് ബോക്‌സറിന് ഭീഷണി ഉയര്‍ത്തിയ ഇറാന്റെ പൈലറ്റില്ലാ വിമാനം വീഴ്ത്തിയെന്ന് യുഎസ്. സമീപകാല ഇറാന്‍ യുഎസ് സംഘര്‍ഷത്തില്‍ ഇതാദ്യമായാണ് യുഎസ് സേനയുടെ നേരിട്ടുള്ള ഇടപെടല്‍. ഇതോടെ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം മുറുകി. യുഎസ് കപ്പലിന് 914 മീറ്റര്‍ അടുത്തെത്തി കപ്പലിനും നാവികര്‍ക്കും ഭീഷണിയായപ്പോഴാണ് ഇറാന്റെ വിമാനം വീഴ്ത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാനില്‍ നിന്ന് അനധികൃതമായി എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഒരു വിദേശ എണ്ണക്കപ്പല്‍ അവര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ മാസം യുഎസിന്റെ പൈലറ്റില്ലാ ചാരവിമാനം ഇറാന്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് ഇറാനില്‍ ബോംബാക്രമണത്തിന് ട്രംപ് ഉത്തരവിട്ടെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു. ആണവ കരാറില്‍ നിന്ന് ഇറാന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്.
എന്നാല്‍, വിമാനം നഷ്ടമായതായി വിശ്വസനീയമായ വിവരമില്ലെന്ന് ഇറാന്റെ ഉന്നത നയതന്ത്ര പ്രതിനിധി മുഹമ്മദ് ജാവദ് സരീഫ് ന്യൂയോര്‍ക്കില്‍ പറഞ്ഞു. ഗള്‍ഫ് സംഘര്‍ഷം സംബന്ധിച്ച ചര്‍ച്ചയ്ക്കായി യുഎന്‍ സെക്രട്ടറി ജനറലിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ട്രംപിന്റെ അവകാശവാദം അടിസ്ഥാനരഹിതവും ഭാവനാസൃഷ്ടിയുമാണെന്ന് ഇറാന്റെ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബോല്‍ഫസ് ഷെകര്‍ച്ചി ടെഹ്‌റാനില്‍ പറഞ്ഞു.
Post Your Comments