ശബരിമല: ശക്‌തമായ മഴയെത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പുയര്‍ന്നു. പഴയ നടപ്പന്തല്‍ നിന്ന ഭാഗത്ത് വെള്ളം കയറി. വ്യാഴാഴ്‌ച പുലര്‍ച്ചെ തുടങ്ങിയ മഴ ഇന്നലെ വൈകിയും തുടര്‍ന്നു.
മഹാപ്രളയത്തെത്തുടര്‍ന്ന് ദിശമാറി ഒഴുകിയ പമ്പ പുനഃസ്‌ഥാപിച്ചെങ്കിലും നദിയുടെ ഒരു ഭാഗത്ത് അടിഞ്ഞ മണല്‍ വീണ്ടും ഒലിച്ചിറങ്ങി. പടിക്കെട്ട് കഴിഞ്ഞ് ഹോട്ടല്‍ കോംപ്ലക്‌സ് നിന്ന ഭാഗത്തേക്ക് വെള്ളം കയറി കൊണ്ടിരിക്കുകയാണ്. മഴ തുടര്‍ന്നാല്‍ ഇനി മറുകര കടക്കാന്‍ ബുദ്ധിമുട്ടാകും.
പമ്പയില്‍ നിന്ന് നീക്കം ചെയ്‌ത മണ്ണ് പാര്‍ക്കിങ് ഗ്രൗണ്ടിലാണ് നി ക്ഷേപിച്ചിരുന്നത്. ഈ മണലും ഒഴുകി ത്രിവേണി ഭാഗത്ത് വന്ന് നദിയില്‍ പതിക്കുകയാണ്. പ്രളയത്തില്‍ പമ്പയില്‍ മണല്‍ അടിഞ്ഞിട്ട് ഒരു വര്‍ഷമാകാറായിട്ടും നീക്കം ചെയ്യുന്ന പ്രവൃത്തി കാര്യമായി നടന്നിരുന്നില്ല.പ്രളയ ത്തില്‍അടിഞ്ഞുകൂടിയ മണലിന്റെ ഒരു ഭാഗം സര്‍ക്കാര്‍ ഇടപെട്ട് ദേവസ്വം ബോര്‍ഡിന് നല്‍കാന്‍ തീരുമാനിച്ചിരുന്നു.
നട തുറന്ന ദിവസം ദേവസ്വം മരാമത്ത് ഉദ്യോഗസ്‌ഥര്‍ മണല്‍ നീക്കാന്‍ തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്ന് പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ എതിര്‍പ്പുമായി എത്തി. ഇതോടെ മരാമത്ത് ഉദ്യോഗസ്‌ഥര്‍ മണല്‍നീക്കാനുള്ള നടപടി ഉപേക്ഷിക്കുകയായിരുന്നു.ത്രിവേണി ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസിന് സമീപം മണ്ണടിഞ്ഞതിനെ തുടര്‍ന്ന് പമ്പിങ് നിര്‍ത്തി വച്ചു
Post Your Comments