Latest NewsGulf

ഹജ്ജ് കർമ്മം; കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഓഗസ്റ്റ് 18 മുതല്‍

ആകെ 13,472 പേർക്കാണ് ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിച്ചത്

മക്ക:ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഓഗസ്റ്റ് 18 മുതല്‍, ഹജ്ജ്കർമ്മം പൂർത്തിയാക്കിയ മലയാളി തീർത്ഥാടകരുടെ മടക്കം ഓഗസ്റ്റ് 18 മുതൽ. ഈ വർഷം കേരളത്തിൽ നിന്ന് 13,472 പേർക്കാണ് ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിച്ചത്.

മക്കയിൽ കേരളത്തിൽ നിന്നെത്തിയ മലയാളി തീർത്ഥാടകർ ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 18 മുതൽ മക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. കരിപ്പൂർ വിമാനത്താവളം വഴിയെത്തിയ തീർത്ഥാടകർ ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ മൂന്ന് വരെയുള്ള ദിവസങ്ങളിലായിരിക്കും നാട്ടിലേക്ക് മടങ്ങുക. അതേസമയം നെടുമ്പാശേരി വിമാനത്താവളം വഴിയെത്തിയവർ ഓഗസ്റ്റ് 28 മുതൽ 31 വരെയുള്ള തീയതികളിലായിരിക്കും നാട്ടിലേക്കു മടങ്ങുന്നത്.

ഇതിൽ ജിദ്ദ കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിലും എയർ ഇന്ത്യ വിമാനത്തിലുമാണ് മലയാളി തീർത്ഥാടകരുടെ മടക്കം. കേരളത്തിൽ നിന്ന് ഈ വർഷം ആകെ 13,472 പേർക്കാണ് ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിച്ചത്. ഇതിൽ 11,094 പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും 2378 പേര്‍ നെടുമ്പാശേരി വിമാനത്താവളം വഴിയുമാണ് സൗദിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button