Latest NewsKerala

ആറന്മുള വള്ളസദ്യകള്‍ക്ക് ഓഗസ്റ്റ് 5 ന് തുടക്കമാകും

പത്തനംതിട്ട: ആറന്‍മുള വള്ളസദ്യകള്‍ക്ക് ഓഗസ്റ്റ് 5 ന് തുടക്കമാകും. വള്ളസദ്യയില്‍ 52 ഓളം വിഭവങ്ങള്‍ കൂടാതെ ഭക്തര്‍ പാടി ആവശ്യപ്പെടുന്ന 8 വിഭവങ്ങളും നല്‍കണം എന്നാണ് ചട്ടം. സന്താനലബ്ധി, സര്‍പ്പദോഷ പരിഹാരം, മംഗല്യഭാഗ്യം തുടങ്ങിയ അഭീഷ്ട സിദ്ധികള്‍ക്കായി ഭക്തര്‍ പള്ളിയോടങ്ങളിലെത്തുന്ന കരക്കാര്‍ക്ക് നല്‍കുന്ന വിഭവ സമൃദ്ധമായ സദ്യയാണ് വള്ളസദ്യ. ലോകത്തിലെ തന്നെ ഏറ്റവുമധികം സസ്യാഹാര വിഭവങ്ങള്‍ വിളമ്പുന്ന സദ്യയാണിത്. ഇക്കൊല്ലം ഇതു വരെ 400 ല്‍ അധികം വള്ളസദ്യകള്‍ ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 500 ല്‍ അധികം വള്ളസദ്യകള്‍ നടക്കും എന്നാണ് പള്ളിയോട സേവാസംഘത്തിന്റെ പ്രതീക്ഷ. ഒക്ടോബര്‍ 6 ന് ഈ വര്‍ഷത്തെ വള്ളസദ്യകള്‍ സമാപിക്കും.

shortlink

Post Your Comments


Back to top button