Latest NewsIndia

നവജ്യോത് സിംഗ് സിദ്ധുവിന്റെ രാജി പഞ്ചാബ് മുഖ്യമന്ത്രി സ്വീകരിച്ചു

ഛണ്ഡീഗഡ്: നവജ്യോത് സിംഗ് സിദ്ധുവിന്റെ രാജി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സ്വീകരിച്ചു. മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയാണ് അമരീന്ദര്‍ സ്വീകരിച്ചത്. രാജി സ്വീകരിച്ച അമരീന്ദര്‍ സിംഗ് രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി മാസങ്ങളോളം നീണ്ട ഭിന്നതയെ തുടര്‍ന്നാണ് സിദ്ധു രാജിവച്ചത്.

താന്‍ ഡല്‍ഹിയില്‍ നിന്ന് പഞ്ചാബില്‍ മടങ്ങി എത്തിയ ശേഷമേ രാജിക്കത്ത് പരിശോധിക്കൂ എന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. ജൂണ്‍ പത്തിന് രാജിക്കത്ത് കൈമാറിയെന്നാണ് സിദ്ധുവിന്റെ അവകാശവാദം. എന്നാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തിന്റെ രാജിവാര്‍ത്ത പുറത്തുവന്നത്. ഒറ്റവരിയിലുള്ള രാജിക്കത്താണ് സിദ്ധു കൈമാറിയിരിക്കുന്നത്. മാസങ്ങളായി അമരീന്ദര്‍ സിംഗുമായി ഭിന്നതയിലായതിനെ തുടര്‍ന്ന് സിദ്ധുവിന്റെ പ്രധാന വകുപ്പുകള്‍ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സിദ്ധുവിന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എടുത്തുമാറ്റി. തുടര്‍ന്ന് വൈദ്യുതി വകുപ്പ് മാത്രമാണ് സിദ്ധുവിന് നല്‍കിയിരുന്നത്. ഇതാണ് രാജിക്ക് കാരണമെന്നും അഭ്യൂഹങ്ങളുണ്ട്.

shortlink

Post Your Comments


Back to top button