ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിയില്‍ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജകുമാറിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ തെളിവെടുപ്പ് ഇന്നും തുടരും. ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ട. ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലെത്തും. പീരുമേട് സബ് ജയില്‍, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുക. ജയില്‍ അധികൃതര്‍, രാജ്കുമാറിനൊപ്പം ഉണ്ടായിരുന്ന സഹതടവുകാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.
രാജ്കുമാറിന്റെ കൊലപാതകത്തില്‍ സബ് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതയാി നേരത്തേ തെളിഞ്ഞിരുന്നു. തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി. കൂടാതെ അസിസ്റ്റന്റ് ജയില്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്യുകയും താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെഅതേസമയം രാജ്കുമാറിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്ത ഇല്ലെന്നും മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടികള്ഡ പുരോഗമിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.
ആശുപത്രിയിലെത്തിക്കുമ്പോള്‍ രാജ്കുമാര്‍ മരിച്ചിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളിലും ജസ്റ്റിസ് നാരായണ കുറുപ്പ് തെളിവെടുക്കും. അതേസമയം, കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.
Post Your Comments