തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിന്റെ അന്വേഷണം പുതിയ തലത്തിലേക്ക്. എസ്.എഫ്.ഐ. നേതാക്കള്‍ എസ്.എഫ്.ഐ. നേതാക്കള്‍ തന്റെ ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചെന്ന് യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിനിയായിരിക്കെ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടി ആരോപിച്ചിരുന്നു. ആത്മഹത്യക്കു ശ്രമിക്കുംമുമ്പ് എഴുതിയ കുറിപ്പിലെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു തീരുമാനിച്ചത്.
എന്നാല്‍, ഇനി മൊഴി നല്കാന് താല്‍പ്പര്യമില്ലെന്നും ഭയമാണെന്നും ഈ പെണ്‍കുട്ടി പറയുന്നു. ഇതോടെ പെണ്‍കുട്ടികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചിരുന്നോ എന്നും അന്വേഷിക്കുന്നതായി സൂചന. ചില പൂര്‍വവിദ്യാര്‍ഥികള്‍ പോലീസിനു വിവരങ്ങള്‍ കൈമാറിയ സാഹചര്യത്തിലാണ് അന്വേഷണം ആ വഴിയും നീങ്ങുന്നത്. എസ്.എഫ്.ഐ. നേതാക്കള്‍ പറഞ്ഞാല്‍ അനുസരിക്കാത്ത പെണ്‍കുട്ടികളെ യൂണിയന് ഹാളിലേക്ക് കൊണ്ടുപോയിരുന്നതായി വിമര്‍ശനമുണ്ട്.
മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാര്‍ട്ടിക്കെതിരേ നില്ക്കുന്ന വിദ്യാര്‍ഥിനികളെ മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നുവെന്നാണ് കുറിപ്പിലുള്ളത് .കുറിപ്പില്‍ എസ്.എഫ്.ഐ. യൂണിറ്റ് അംഗങ്ങള്‍ക്കും പ്രിന്‍സിപ്പലിനുമെതിരേ രൂക്ഷമായ പരാമര്‍ശം ഉണ്ടായിരുന്നു. തികഞ്ഞ അരാജകത്വമാണ് കോളജില്‍ നടക്കുന്നതെന്ന് ജസ്റ്റിസ് പി.കെ. ഷംസുദീന്റെ നേതൃത്വത്തിലുള്ള ജനകീയ ജുഡീഷ്യല്‍ കമ്മിഷന് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു
Post Your Comments