തൃശൂര്‍: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഓണം ബംബർ. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനം രണ്ട് കോടി രൂപയുമാണ്. ടിക്കറ്റ് നിരക്ക് 300 രൂപയാണ്. 21ന് രാവിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി സി രവീന്ദ്രനാഥ് ഭാഗ്യക്കുറിയുടെ സംസ്ഥാനതല ടിക്കറ്റ് പ്രകാശനകര്‍മം നിർവഹിക്കും. സെപ്തംബര്‍ 19ന് ആണ് നറുക്കെടുപ്പ് നടക്കുന്നത്.
Post Your Comments