Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഹംപിയില്‍ 500 വര്‍ഷത്തോളം പഴക്കമുള്ള സമാധി മണ്ഡപം തകര്‍ത്തു : പ്രതിഷേധം ശക്തം

വിജയനഗര്‍ സാമ്രാജ്യത്തിലെ ശക്തനായ ചക്രവര്‍ത്തിയായിരുന്ന കൃഷ്ണദേവരായരുടെ ആത്മീയ ഗുരുവുമായിരുന്നു

ബെംഗളൂരു: ചരിത്ര പ്രാധാന്യമുള്ള കര്‍ണാടക ഹംപിയിലെ 500 വര്‍ഷത്തോളം പഴക്കമുള്ള വ്യസരാജ തീര്‍ത്ഥയുടെ സമാധി മണ്ഡപം (വൃന്ദാവന്‍) തകര്‍ത്തു. പോലീസെത്തി പരിശോധന നടത്തിയപ്പോള്‍ സമാധി മണ്ഡപം പൂര്‍ണമായി തകര്‍ത്ത ശേഷം കുഴിച്ച നിലയിലായിരുന്നു. കോപ്പലിലെ ഗംഗാവതി താലൂക്കില്‍ അനൈഗുന്ധിയിലെ തുംഗഭദ്ര നദിക്കരയില്‍ സ്ഥിതി ചെയ്തിരുന്ന സന്യാസി വര്യൻ വ്യാസരാജ തീര്‍ത്ഥയുടെ ശവകൂടീരമാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ളതുമാണ് ഈ സ്ഥലം. മാധവ പാരമ്പരയിലെ പ്രശസ്തനായ ഹിന്ദു സന്യാസിയായിരുന്നു വ്യാസരാജ തീര്‍ത്ഥ. ഇദ്ദേഹം വിജയനഗര്‍ സാമ്രാജ്യത്തിലെ ശക്തനായ ചക്രവര്‍ത്തിയായിരുന്ന കൃഷ്ണദേവരായരുടെ ആത്മീയ ഗുരുവുമായിരുന്നു. ഇദ്ദേഹത്തെക്കൂടാതെ ഒമ്പത് ഹിന്ദു സന്യാസികളുടെ സമാധി മണ്ഡപങ്ങളാണ് നദിക്കരയില്‍ സ്ഥിതി ചെയ്യുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ ഇവിടം സന്ദര്‍ശിക്കാന്‍ എത്തിയവരാണ് സംഭവം ആദ്യം കാണുന്നത്. തുടര്‍ന്ന് ഇവര്‍ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച ചന്ദ്രഗ്രഹണ ദിവസമായിരുന്നതിനാല്‍ നിധി കിട്ടുമെന്ന് കരുതിയായവാം അക്രമികള്‍ ഇത് തകര്‍ത്തതെന്നാണ് പോലീസിന്റെ സംശയം. സംഭവ സ്ഥലത്ത് നിന്നും പൂജ വസ്തുക്കള്‍ കണ്ടെത്തി. പൂജ നടത്തിയ ശേഷമാണ്‌സമാധി മണ്ഡപം തകര്‍ത്തത്.

shortlink

Post Your Comments


Back to top button