തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നടപടികളെ ചില ഉന്നതോദ്യോഗസ്‌ഥര്‍ ഒറ്റിയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തേത്തുടര്‍ന്ന്, സേനയിലെ പച്ചവെളിച്ചം, ചെമ്പട, നീലപ്പതാക, തത്വമസി തുടങ്ങിയ രഹസ്യ വാട്‌സ്‌ആപ് ഗ്രൂപ്പുകളെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. വിവിധ രാഷ്‌ട്രീയകക്ഷികളുമായും സംഘടനകളുമായും ബന്ധമുള്ള ഗ്രൂപ്പുകളാണിവ.
ശബരിമലയില്‍ സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ മുന്നില്‍ നിന്നത് ഐ.ജിമാരായ വിജയ് സാഖറെ, എസ്. ശ്രീജിത്ത്, എസ്.പിമാരായ രാഹുല്‍ ആര്‍. നായര്‍, ഹരിശങ്കര്‍ തുടങ്ങിയവരാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാന്‍ ചില ഐ.പി.എസ്. ഉദ്യോഗസ്‌ഥര്‍ ശ്രമിച്ചതായാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്‌ഥരുടെ പട്ടിക കൈമാറുകയും ചെയ്‌തു. മാധ്യമപ്രവര്‍ത്തകരെപ്പോലും പ്രക്ഷോഭകര്‍ തടഞ്ഞു. നിരോധനാജ്‌ഞ പ്രഖ്യാപിച്ചെങ്കിലും ആര്‍.എസ്.എസ്. നേതാക്കള്‍ കൂട്ടത്തോടെ ശബരിമലയില്‍ തങ്ങി.
ഇതെല്ലാം ഫലത്തില്‍ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഇതു മുതലെടുത്തതു യു.ഡി.എഫായിരുന്നു. പോലീസ് ആര്‍.എസ്.എസിന്റെ ബി ടീമായെന്ന യു.ഡി.എഫ്. പ്രചാരണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു ചെറുക്കാനായില്ല. രമേശ് ചെന്നിത്തല ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments