തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി കത്തിന്റെ അമ്പരപ്പിലാണ് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണ. അമ്പലമുക്ക് കടമ്പാട്ട് കെപിആര്‍എ 29 ല്‍ ഹരികൃഷ്ണന്റെയും ബിന്ദുവിന്റെയും മകളാണ് സൂര്യകൃഷ്ണ. സ്വന്തം മേല്‍വിലാസത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ച സന്തോഷത്തിലാണ് സൂര്യകൃഷ്ണ. വളരെ ആത്മാര്‍ഥമായി കൊച്ചുകൊച്ചുവാക്കുകളില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് കത്തെഴുതി.
മാസങ്ങള്‍ക്കു ശേഷം അതിനു പ്രധാനമന്ത്രിയുടെ വക മറുപടി ലഭിച്ചപ്പോള്‍ അദ്ഭുതവും ആനന്ദവും ആയി സൂര്യയ്ക്ക്. കത്തിന് നന്ദിയും സബ്കാ സാത്ത്, സബ്കാ വികാസ് ,സബ്കാ വിശ്വാസ് എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യവും ഓര്‍മിപ്പിച്ചാണ് കത്ത് പ്രധാനമന്ത്രി നിര്‍ത്തുന്നത്. വന്‍ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലേറിയപ്പോള്‍ നരേന്ദ്രമോദിയെ അഭിനന്ദിച്ച് സൂര്യകൃഷ്ണ കത്തെഴുതിയിരുന്നു. ഈ കത്തിനാണ് ഇപ്പോള്‍ അദ്ദേഹം തിരിച്ച് മറുപടി അയച്ചിരിക്കുന്നത്.
Post Your Comments