ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് പുതിയ അദ്ധ്യക്ഷന്മാര്. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രി ചന്ദ്രകാന്ത് പാട്ടീലാണ് പുതിയ അധ്യക്ഷന്‍. മംഗള്‍ പ്രഭാത് ലോധയായിരുന്നു മഹാരാഷ്ട്രയിലെ മുന്‍ അധ്യക്ഷന്‍.
ഗതാഗത മന്ത്രി സ്വതന്ത്രദേവ് സിങ് ഉത്തര്‍പ്രദേശിലെ പുതിയ അധ്യക്ഷനാകും. മഹേന്ദ്രനാഥ് പാണ്ഡെയെ മാറ്റിയാണ് സ്വതന്ത്രദേവ് സിംഗിനെ പുതിയ അധ്യക്ഷനാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്മാരുടെ കാര്യത്തിൽ മിക്ക സംസ്ഥാനങ്ങളിലും അഴിച്ചുപണി സാധ്യത ഉണ്ടെന്നാണ് സൂചന .
Post Your Comments