കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 65 കടന്നു.മുപ്പതോളം പേരെ ഇനിയും കണ്ടെചീഫ് ഓഫ് ത്താനുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പലഭാഗത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വ്യാഴാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയാണ് മധ്യ- കിഴക്കന്‍ നേപ്പാളിനെ ദുരിതത്തിലാക്കിയത്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. 25 ജില്ലകളിലെ പതിനായിരത്തിലധികം ഭവനങ്ങളിലുള്ളവര്‍ കെടുതികള്‍ നേരിടുകയാണ്.
നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമായ ബിഹാറിലെ ആറ് ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ബിഹാറിൽ ജനങ്ങളെ സുരക്ഷിത പ്രദേശത്തേക്ക് മാറ്റി പാർപ്പിക്കുകയാണ് അധികൃതർ. അതേസമയം, അസ്സമിലെ പ്രളയരക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.
Post Your Comments