ന്യൂഡല്‍ഹി: ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ അധികജീവനക്കാരനായി കയറിക്കൂടിയ പൈലറ്റിനെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബെംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സീറ്റ് ഒഴിവില്ലാത്തതിനെ തുടര്‍ന്ന് അധിക ജീവനക്കാരനായി യാത്ര ചെയ്യാന്‍ ഇയാൾ അനുവാദം തേടി. കോക്പിറ്റില്‍ ഇരുന്ന് യാത്ര അനുവദിക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
യാത്ര തുടങ്ങുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തിയപ്പോഴാണ് പൈലറ്റ് കുടുങ്ങിയത്. മദ്യപിച്ച് വിമാനം പറത്താന്‍ മുതിര്‍ന്നാല്‍ പൈലറ്റുമാരെ മൂന്നു മാസം ജോലിയില്‍ നിന്ന് വിലക്കണമെന്നാണ് ചട്ടം. വീണ്ടും ആവര്‍ത്തിച്ചാല്‍ മൂന്ന് വര്‍ഷത്തേക്കാണ് വിലക്ക്.
Post Your Comments