അടുത്തമാസം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഐഫോണുകളുടെ വില കുറഞ്ഞേക്കും. ഓഗസ്റ്റ് മാസം ഫോക്സ്‌കോണിന്റെ ഇന്ത്യൻ യൂണിറ്റില്‍ നിന്നും കൂട്ടിയോജിപ്പിച്ച ഐഫോണുകള്‍ വിപണിയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് വില കുറയാൻ സാധ്യത. ഫോണുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി ആവശ്യമായി വരുന്നു. പ്രാദേശികമായി നിര്‍മിക്കുമ്പോൾ ഈ നികുതിയുടെ ആവശ്യം വരാത്തതിനാൽ ഈ ഉയര്‍ന്ന നികുതി ലാഭിക്കാന്‍ ആപ്പിളിന് സാധിക്കും.
ഫോക്സ്‌കോണിന്റെ തമിഴ്നാട്ടിലുള്ള നിര്‍മാണ ശാലയില്‍ ഐഫോണ്‍ ടെന്‍ ഫോണുകളുടെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.മാത്രവുമല്ല സ്വന്തമായി റീടെയില്‍ ശൃംഖല വ്യാപിപ്പിക്കാനും ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്. നിലവിൽ ബംഗളുരുവിലുള്ള വിസ്ട്രേണ്‍ കോര്‍പ്പ് യൂണിറ്റിൽ വിലകുറഞ്ഞ ഐഫോണ്‍ പതിപ്പുകളായ എസ്ഇ, 6 എസ്, ഐഫോണ്‍ 7 ഫോണുകളാണ് നിർമിക്കുന്നത്.
Post Your Comments