International

ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട് : റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി

ബ്രൂം : ശക്തമായ ഭൂചലനം. ഓസ്‌ട്രേലിയയിലെ ബ്രൂമില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസമുണ്ടയത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പശ്ചിമ ഓസ്‌ട്രേലിയയില്‍ നിന്ന് 203 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. 33 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പ്രദേശത്ത് നാശനഷ്ടമോ, ആളപായമോ ഉണ്ടായതായുള്ള വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button