Latest NewsKeralaIndia

അമിത വേ​ഗത ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനമേറ്റ വടകര സ്വദേശിയായ ​ യുവാവ് മരിച്ചു

അഴിയൂര്‍ സ്വദേശികളായ ഫര്‍സല്‍, ഷിനാസ് എന്നിവരാണ് അറസ്റ്റിലായവര്‍.

കോഴിക്കോട്: ടൂറിസ്റ്റ് വാനിന്റെ അമിതവേഗം ചോദ്യംചെയ്തതിന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്ന യുവാവ് മരിച്ചു. വടകര സ്വദേശിയായ സി.കെ വിനോദാണ് മരിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ വിനോദ് റോഡില്‍ വീണു. ഇയാളെ ഉടന്‍ മാഹി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദ് ഇന്ന് പുലര്‍ച്ചെ മരിച്ചു. സംഭവത്തില്‍ വാന്‍ ഡ്രൈവറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ദേശീയ പാതയിലൂടെ സുഹൃത്തിനൊപ്പം നടന്നു പോകുമ്പോഴാണ് അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് വാനിനെതിരെ വിനോദ് പ്രതിഷേധിച്ചത്. ഇതേത്തുടര്‍ന്ന് വാന്‍ നിര്‍ത്തി ഇറങ്ങി വന്ന ഡ്രൈവറും സഹായിയും വിനോദിനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയായിരുന്നു. ഏറെ കാലം ഗള്‍ഫിലായിരുന്ന വിനോദ് അടുത്തിടെ നാട്ടിലെത്തിയ ശേഷം നിര്‍മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു.അഴിയൂര്‍ സ്വദേശികളായ ഫര്‍സല്‍, ഷിനാസ് എന്നിവരാണ് അറസ്റ്റിലായവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button