ഷംലി, ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരപരിക്ക്. ഷാംലി ജില്ലയില്‍ വെള്ളിയാഴ്ച്ചയായിരുന്നു സബ് ഡിവിഷണല്‍ ഓഫീസര്‍ (എസ്ഡിഒ) നിസാം അഹ്മദിന് നേരെ ആക്രമണമുണ്ടായത്.
ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിലെത്തിയ അഞ്ചംഗ സംഘം നിസാമിനെ ആക്രമിക്കുകയായിരുന്നു. സംഘം നിസാമിന്റെ കാറും നശിപ്പിച്ചതിന് ശേഷമാണ് മടങ്ങിയത്. സമാജ്വാദി പാര്‍ട്ടി എംഎല്‍എയാണ് സംഭവത്തിമ്പിന്നിലെന്നാണ് സംശയിക്കുന്നത്.
എസ്പി എംഎല്‍എ നഹിദ് ഹസനും നിസാമും തമ്മില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തര്‍ക്കം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് തന്നെ കൊല്ലുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയതായി നിസാമിന്റെ പരാതിയില്‍ പറയുന്നുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആര്‍ കെ ശ്രീവാസ്തവ പറഞ്ഞ
Post Your Comments