KeralaLatest NewsIndia

അഖിലിനെ കുത്തിയ ആ പേന ഞങ്ങളുടെയല്ല, യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പെന്‍ഹീറോയുടെ വിശദീകരണം : ആഘോഷമാക്കി ട്രോളന്മാർ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ അഖില്‍ സ്വയം നെഞ്ചില്‍ ഹീറോ പേന കൊണ്ട് കുത്തുകയായിരുന്നു എന്ന എസ്‌എഫ്‌ഐയുടെ ഒരു പേജിലെ വിശദീകരണത്തെ ട്രോളി ട്രോളന്മാർ രംഗത്തെത്തി. ഇതിനിടെ ഒരു വിരുതൻ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെന്‍ഹീറോ എന്ന റീട്ടെയ്ല്‍ കമ്പനിയെ പ്രതിസ്ഥാനത്താക്കി അവരെ സംഭവത്തിൽ കുറ്റപ്പെടുത്തി. ഇതോടെ വിശദീകരണവുമായി ഇവർ രംഗത്തെത്തുകയും ചെയ്തു.

ഇന്ത്യയില്‍ നടന്ന ഒരു വധശ്രമവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലും മറ്റുമായി പോസ്റ്റുകള്‍ ഇടുന്നുണ്ട്. എന്നാല്‍ ആ പേനയുടെ നിര്‍മ്മാതാക്കള്‍ തങ്ങളല്ലെന്നും അതുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്നും ചൈനയിലെ ഷാങ്ഹായി ഹിറോ പേന കമ്പനിയാണ് അതെന്നും പെന്‍ഹീറോ വിശദീകരിക്കുന്നു.തങ്ങള്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയ്ല്‍ കമ്പനിയാണ്.

ഈ ക്രര കൃത്യവുമായി ബന്ധപ്പെട്ട് വിശദീകരിച്ചിരിക്കുന്ന എല്ലാ പോസ്റ്റുകളും ഞങ്ങള്‍ നിരസിക്കുന്നു എന്നും പെന്‍ ഹീറോ പറയുന്നു.എസ്‌എഫ്‌ഐ തിരുവനന്തപുരം എന്ന ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റിലായിരുന്നു ഹീറോ പേന കൊണ്ട് വിദ്യാർത്ഥി തന്നെ കുത്തിമുറിവേൽപ്പിക്കുകയായിരുന്നു എന്ന വിശദീകരണം എത്തിയത്.

shortlink

Post Your Comments


Back to top button