മുംബൈ: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുമ്പോള്‍ മുംംബൈയിലുള്ള വിമത എംഎല്‍എമാര്‍ ഉല്ലാസജീവിതത്തില്‍. എംഎല്‍എമാരില്‍ ചിലര്‍ പ്രാദേശിക വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും രുചിഭേദങ്ങളറിയാന്‍ പുതുമയുള്ള ഫൈവ് സ്റ്റാര്‍ ഭക്ഷണം തെരഞ്ഞുമാണ് വെള്ളിയാഴ്ച്ച ചെലവഴിച്ചത്. ചിലര്‍ ഷോപ്പിംഗിനും സമയം കണ്ടെത്തി.
പ്രസിദ്ധമായ സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ച ചില എംഎല്‍എമാര്‍ ഉച്ചഭക്ഷണത്തിനായി ദക്ഷിണേന്ത്യന്‍ റെസ്റ്റോറന്റ് ബാറായ ദക്ഷിണ കള്‍ച്ചര്‍ കറിയിലും മറാത്തി -കൊങ്കണി ഫുഡ് ജംഗ്ഷനായ ‘ദിവാ മഹാരാഷ്ട്രലും എത്തി. അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് റെസ്റ്റോറന്റുകളും ബിസിനസ്‌കാരനായ ഡോ. സുഹാസ് അവ്ചാറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. അഞ്ച് എംഎല്‍എമാര്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ആസ്വദിച്ചുവെന്ന് അവ്ചാറ്റ് പറഞ്ഞു. ആന്ധ്ര ചിക്കന്‍, ടെന്‍ഡര്‍ കോക്കനട്ട് കശുവണ്ടി സുകെ ഭാജി, വെജ് കൊസുമ്പോ, റാവാസ് ഗോവന്‍ കറി, ബ്രൗണ്‍ റൈസ്, സോള്‍കാഡി തുടങ്ങിയ വിഭവങ്ങളാണ് ഓര്‍ഡര്‍ ചെയ്തത്. അതേസമയം ആരും ആല്‍ക്കഹോള്‍ ഓര്‍ഡര്‍ ചെയ്തില്ലെന്നും റെസ്റ്റോറന്റ് ഉടമ വ്യക്തമാക്കി.
കര്‍ണാടക നിയമസഭാ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിനെ സന്ദര്‍ശിച്ചതിന് ശേഷം വിമത എംഎല്‍എമാര്‍ വ്യാഴാഴ്ച രാത്രി മുംബൈ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. സ്പീക്കറെ കാണാനും രാജി വ്യക്തിപരമായി സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ വ്യാഴാഴ്ച വൈകിട്ട് രമേശ്കുമാറിന് മുന്നിലെത്തിയത്.
Post Your Comments