![Marriage ceremony at Guruvayoor, Sadhya at Mysoor; bridegroom and maid arrived via Helicopte](/wp-content/uploads/2018/06/MARRIAGE.png)
വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വധു അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി. രാത്രിയില്‍ കാമുകി ഫോണ്‍വിളിച്ച് ഉടന്‍ തന്നെ വന്ന് കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് കാമുകനെ അറിയിച്ചതിനെ തുടര്‍ന്നാണ് കാമുകന്‍ എത്തി കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. കട്ടയ്‌ക്കോട് സ്വദേശിനിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം 10.30ന് കട്ടയ്‌ക്കോടുള്ള പാരിഷ് ഹാളില്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാല്‍ രാവിലെ എട്ട് മണിയോടെ വധുവിനെ കാണാനില്ലെന്ന വിവരം വരന്റെ വീട്ടുകാരെ അറിയിച്ചു. വരന്റെ ബന്ധുക്കളില്‍ ചിലര്‍ വധുവിന്റെ വീട്ടിലെത്തി. ഇതിനിടെ വധുവിന്റെ രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കാട്ടാക്കട പൊലീസിനെ സമീപിച്ചു. സ്റ്റേഷനില്‍ ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി പിരിഞ്ഞു.വധു കാമുകനൊപ്പം പോയതോടെ വിവാഹത്തിനായി ഒരുക്കിയ സദ്യ രാവിലെ തന്നെ വീട്ടുകാര്‍ വയോജന മന്ദിരങ്ങളില്‍ വിതരണം ചെയ്തു.
Post Your Comments