ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിമാരെയും എംപിമാരെയും ഉന്നത നേതാക്കളെയും ആര് സ്വാധീനിക്കാന്‍ ശ്രമിച്ചാലും അവര്‍ ഇനി കുടുങ്ങും. രാജ്യത്ത് അഴിമതി ഇല്ലാതാക്കുന്നതിനായി മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും നേരേയും നിരീക്ഷണം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. അഴിമതി, കൃത്യവിലോപം എന്നിവ ഏത് മന്ത്രി കാട്ടിയാലും അവരെ തല്‍സ്ഥാനത്ത് നിന്നും ഉടന്‍ തന്നെ നീക്കുമെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്‍കി കഴിഞ്ഞു.
വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പങ്കെടുത്ത ബിജെപി യോഗത്തില്‍ അഴിമതിക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടികളെന്നാണ് സൂചന. അഴിമതിയുടെ നിഴല്‍ പോലും മന്ത്രിമാരിലും എംപിമാരിലും എത്തരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യാന്വേഷണ വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഫയലുകള്‍ പിടിച്ച് വയ്ക്കുന്നത്, നിയമവിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടങ്ങിയവയിലും നടപടി ഉണ്ടാകും. എന്‍ഡിഎ ഘടക കക്ഷി മന്ത്രിമാര്‍ക്കും ഇത് ബാധകമാണ്.
കൂടാതെ ആവശ്യമില്ലാതെ ദല്‍ഹിയില്‍ തങ്ങുന്ന ഭരണപക്ഷ നേതാക്കളും ഇനി ഐബിയുടെ നിരീക്ഷണത്തിലായിരിക്കും.പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിക്കുന്ന പരാതികള്‍ ഗൗരവമായി കൈകാര്യം ചെയ്യുവാന്‍ ശക്തമായ സംവിധാനവും നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി നേതാക്കളുടെ മക്കളും മറ്റും കുടുംബാംഗങ്ങളും നിയമം കയ്യിലെടുക്കുന്നതും ഇനി അനുവദിക്കുകയില്ല. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അഴിമതിക്കാരും കാര്യക്ഷമത ഇല്ലാത്തവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയും ശക്തമാക്കിയിട്ടുണ്ട്.ഇതിനകം തന്നെ കേന്ദ്ര സര്‍വ്വീസിലുള്ള നിരവധി ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഒരു സംഘം ഉദ്യോഗസ്ഥര്‍ പുറത്താക്കലിന്റെ വക്കിലുമാണ്. ഇതില്‍ മുതിര്‍ന്ന ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട്. ആദായ നികുതി, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ്, റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍.
Post Your Comments