കേരള സ്റ്റേറ്റ് കോമൺ പൂൾ ലൈബ്രറി സർവീസിൽ ലൈബ്രറിയൻ ഗ്രേഡ്-4 തസ്തികയിൽ പി.എസ്.സി ശുപാർശ പ്രകാരം 85 പേർക്ക് 22200-48000 ശമ്പള സ്‌കെയിലിൽ നിയമനം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ വിഭാഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, എൻജിനിയറിങ്-മെഡിക്കൽ-ഡെന്റൽ കോളേജുകൾ, പോളിടെക്‌നിക് കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വർഷങ്ങളായി നികത്തപ്പെടാതെ കിടന്ന ഒഴിവുകളിലേക്കാണ് നിയമനം നടത്തിയത്. അക്കാദമിക രംഗത്ത് ഗുണമേന്മ വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഇതോടെ ആക്കം കൂടുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Post Your Comments