ഡല്‍ഹി: ഇടക്കാല പ്രസിഡന്റായി ചുമതലയേല്ക്കണമെന്ന ആവശ്യം നിരസിച്ച് സോണിയ ഗാന്ധി. കര്‍ണാടകത്തിലും ഗോവയിലും കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്ക് പ്രസിഡന്റില്ലാത്തതു കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടി നേതാക്കളും എം.പി.മാരും വ്യക്തമാക്കുന്നത്.പദവി സ്വീകരിക്കാനാവില്ലെന്ന് സോണിയ വ്യക്തമാക്കിയതായി ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെക്കുമ്പോൾ പറഞ്ഞ കാര്യം നേതാക്കൾ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ സോണിയ ഗാന്ധി വാർത്തയോട് പ്രതികരിച്ചില്ല. 72-കാരിയായ അവര്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലടക്കം സജീവമാണെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യം തകര്‍ക്കുന്നു എന്നാരോപിച്ച് വ്യാഴാഴ്ച പാര്‍ലമെന്റിനുപുറത്ത് കോണ്‍ഗ്രസ് ധര്ണനടത്തിയിരുന്നു. രാഹുലും സോണിയയും ഇതില്‍ പങ്കെടുത്തു.കടുത്ത വെയിലില്‍ ധര്ണതുടങ്ങിയ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരോടു രണ്ടുകുപ്പി വെള്ളം കൊണ്ടുവരാന്‍ രാഹുല്‍ ആവശ്യപ്പെട്ടു. സോണിയയ്ക്കും എ.കെ. ആന്റണിക്കുമായി ഈ വെള്ളം നല്‍കിയശേഷം, അതു കുടിച്ച് പാര്‍ലമെന്റിലേക്കു തിരികെപ്പോകാന്‍ സോണിയയോട് രാഹുല്‍ പറഞ്ഞു. ആരോഗ്യം മോശമായതിനാലാണ് രാഹുൽ ഗാന്ധി അകത്തുപോകാൻ നിർദ്ദേശിച്ചത്. എന്നാൽ സോണിയ തയ്യാറായില്ല. ഒടുവിൽ എകെ ആന്റണി നിർബന്ധി ച്ചപ്പോൾ സോണിയ പോകുകയും ചെയ്തു.
Post Your Comments