കൂടുതൽ മധുരമുള്ള പാനീയങ്ങൾ കുറയ്ക്കുന്നതു വഴി ചില ഗുരുതര രോഗങ്ങൾ ഒഴിവാക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ന് വളരെയധികം കണ്ടുവരുന്ന ഒരു രോഗമാണ് ക്യാൻസർ. മധുരമുളള പാനീയം കുടിക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നാണ് പുതിയ പഠനം പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് പാരീസാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പാനീയങ്ങൾക്ക് മധുരം കൂട്ടാൻ കൃത്രിമ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതാണ് പല ക്യാന്‍സറുകള്‍ക്കും കാരണമാകുന്നതെന്നാണ് പഠനം പറയുന്നത്. 40 വയസ്സ് പ്രായമുള്ള 101,257 പേരിലാണ് പഠനം നടത്തിയത്.
മധുരമുളള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുളള സാധ്യത 18 ശതമാനമാണെന്നും പഠനം സൂചിപ്പിക്കുന്നു. ഈ പാനീയങ്ങൾ കൂടുതലായി കുടിക്കുന്ന 2193 പേര്‍ക്ക് ക്യാന്‍സര്‍ കണ്ടെത്തിയതായി പഠനം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments