എല്ലാ പ്രായത്തിലും ഉണ്ടാകുന്ന മുഴയാണ് കഴുത്തിന് ചുറ്റുമുള്ള ലിഫ്നോഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കങ്ങള്‍. തലയിലോ, കഴുത്തിന് ചുറ്റുമോ ഉണ്ടാകുന്ന ഏത് തരം അണുബാധയും ലിഫ്നോഡ് വീക്കത്തിന് കാരണമാകാം.
മള്‍ട്ടി നോഡുലാര്‍ ഗോയിറ്റര്‍, സോളിറ്ററി നോഡ്യൂല്‍ തൈറോയിഡ്, അതായത് ഒന്നിലേറെ മുഴകള്‍ ഉള്ള തൈറോയിഡ് ഗ്രന്ഥിയുടെ വീക്കം, ഒറ്റമുഴയുള്ള തൈറോയിഡ് ഗ്രന്ഥിയുടെ വീക്കം, തൈറോയിഡ് ഗ്രന്ഥിക്ക് മുഴകള്‍ ഇല്ലാത്ത വീക്കം തുടങ്ങി പലതരത്തില്‍ ഈ രോഗം കാണാറുണ്ട്. ഈ മുഴകളില്‍ നല്ലൊരു ശതമാനവും അപകടകരമായ അഥവാ ക്യാന്‍സര്‍ അല്ലാത്ത മുഴകളാണ്
കഴുത്തിന് ചുറ്റും ഉണ്ടാകുന്ന മുഴകളില്‍ 90% നിരുപദ്രവകാരികളാണ്. എന്നാല്‍ അപൂര്‍വ്വമായി ഉണ്ടാകുന്ന ചില മുഴകള്‍ ക്യാന്‍സറാകാനുള്ള സാധ്യത നിലവിലുണ്ട്. അതിനാല്‍ തന്നെ മുഴ ഏത് തരമാണെന്ന് പരിശോധിക്കുകയും ആവശ്യമാണെങ്കില്‍ എഫ്.എന്‍.എ.സി പരിശോധനകളും മറ്റും നടത്തി മുഴ ഉപദ്രവകാരിയല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ഉപദ്രവകാരിയാണെന്ന് സംശയം തോന്നിയ മുഴകളെ ഓപ്പറേഷന് ശേഷം ബയോപ്സി പരിശോധനക്ക് വിധേയമാക്കേണ്ടതായിട്ടുണ്ട്. കഴുത്തിലെ മുഴകള്‍ മിക്കപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലല്ല. പക്ഷേ അത് പരിശോധിച്ച് പ്രശ്നങ്ങള്‍ ഇല്ല എന്ന് ഉറപ്പാക്കേണ്ടതുമാണ് എന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
Post Your Comments