ക്രെറ്റെ : പ്രശസ്ത അമേരിക്കൻ ശാസ്ത്രജ്ഞയെ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രീക്ക് ദ്വീപായ ക്രെറ്റയിലെ ബങ്കറിലാണ് സുസന്‍ ഈറ്റന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.ശ്വാസംമുട്ടിയാണു സൂസന് മരിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചു
ഉപേക്ഷിക്കപ്പെട്ട ബങ്കറില്‍ പാറക്കൂട്ടം നിറഞ്ഞ ഭാഗത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നു ചനിയ പോലീസ് അറിയിച്ചു. ഇതിനു പത്തു കിലോമീറ്റര്‍ അകലെയാണു സൂസനെ അവസാനമായി ആളുകള്‍ കാണുന്നത്. ജൂലൈ രണ്ടിനാണു സൂസനെ കാണാതാകുന്നത്. ആറു ദിവസത്തിനുശേഷം പ്രദേശവാസികള്‍ ഇവരുടെ മൃതദേഹം കണ്ടെത്തി.
ജര്‍മനിയിലെ പ്രസിദ്ധമായ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മോളിക്യുലര്‍ ബയോളജിസ്റ്റായിരുന്നു സൂസന്. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായാണ് ഇവര്‍ ഗ്രീസിലെത്തിയത്. രണ്ടാം ലോകമഹായുദ്ധ കാലത്തു ക്രെറ്റയില്‍ അധിനിവേശം നടത്തിയ നാസികള്‍ ഉപയോഗിച്ചിരുന്നതാണ് ഈ ഗുഹ. ക്രെറ്റയിലെ പ്രധാന വിനോസഞ്ചാര കേന്ദ്രം കൂടിയാണ് ഈ ബങ്കര്‍.പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments