KeralaLatest News

മറ്റുള്ളവരുടെ ആധാരങ്ങൾ ആര്‍ക്കും കാണാനുള്ള സംവിധാനവുമായി രജിസ്‌ട്രേഷന്‍ വകുപ്പ്

കണ്ണൂര്‍: പണമടച്ച് മറ്റുള്ളവരുടെ ആധാരങ്ങൾ ആര്‍ക്കും കാണാനുള്ള സംവിധാനവുമായി രജിസ്‌ട്രേഷന്‍ വകുപ്പ്. ആധാരം രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായതോടെ കോപ്പികള്‍ സ്കാന്‍ചെയ്തു സൂക്ഷിക്കുന്നുണ്ട്. ഇവയാണ് ആവശ്യക്കാർക്ക് കാണാൻ കഴിയുന്നത്. രജിസ്‌ട്രേഷന്റെ വെബ്‌സൈറ്റില്‍ പ്രത്യേക ലിങ്കുവഴി കാണേണ്ട ആധാരത്തിന്റെ നമ്പർ അടിച്ചുകൊടുക്കണം. ദാനാധാരം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയാധാരം തുടങ്ങി എല്ലാ ആധാരങ്ങളും ഇങ്ങനെ കാണാൻ കഴിയും.

എന്നാൽ ആധാരത്തിന്റെ ആദ്യപേജ് മാത്രമേ സൗജന്യമായി കാണാന്‍പറ്റൂ. ബാക്കി കാണണമെങ്കില്‍ നൂറുരൂപ ഓണ്‍ലൈനായി അടയ്ക്കണം. അതേസമയം ഒസ്യത്ത്, മുക്ത്യാര്‍ എന്നിവ കാണാന്‍ സാധിക്കില്ല. 15 ദിവസംവരെ സ്കാന്‍ കോപ്പികള്‍ സൈറ്റില്‍ ഉണ്ടാവും. പ്രിന്റ് എടുക്കാനോ ഡൗണ്‍ലോഡ് ചെയ്തു സേവ് ചെയ്യാനോ കഴിയില്ല.

shortlink

Post Your Comments


Back to top button