Latest NewsKerala

കേരളത്തിലെ ജയിലുകൾ ശുദ്ധീകരിക്കാൻ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പാലക്കാട്: കേരളത്തിലെ ജയിലുകൾ ശുദ്ധീകരിക്കാൻ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലിനകത്തെ മൊബൈൽ ഫോൺ ഉപയോഗം അടക്കമുള്ള പ്രവൃത്തികളുടെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്കും കുറ്റവാളികൾക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി. മലമ്പുഴയിൽ ജില്ലാ ജയിൽ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജയിലിൽ എത്തുന്നവർക്കു തെറ്റ് തിരുത്താൻ സൗകര്യവും സാഹചര്യവുമുണ്ട്. ഇതെല്ലാം അവഗണിച്ചു ചിലർ ജയിൽ കേന്ദ്രമാക്കി കൂടുതൽ തെറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജയിലിനുള്ളിൽ മനുഷ്യാവകാശം സംരക്ഷിക്കും. പക്ഷേ, അതിന്റെ പേരിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button