KeralaLatest News

പോലീസിന്റെ കുറ്റകൃത്യങ്ങൾ; ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി

കൊച്ചി: പോലീസിന്റെ കുറ്റകൃത്യങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി. ഗുരുതരവും ക്രൂരവുമായ കുറ്റാരോപണങ്ങളിൽ ഉൾപ്പെട്ട 1129 പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുന്നതായി വിവരാവകാശ രേഖയിൽ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി ചെപ്പുകുളം സ്വദേശിയാണ് ഹർജി ഫയൽ ചെയ്‌തത്‌.

നിയമത്തിന്റെ ദുരുപയോഗവും അഴിമതിയും ക്രൂരതയും കസ്റ്റഡി മരണവും പൊലീസ് പീഡനവും മൂന്നാംമുറ പ്രയോഗവും ക്വട്ടേഷൻ കുറ്റകൃത്യങ്ങളും ഏറിവരുന്നുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. സമാധാനം സംരക്ഷിക്കാൻ കോടതി ഇടപെടണമെന്നും ഹർജിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button