
ശിവ ക്ഷേത്ര ദര്‍ശനം നടത്തുമ്പോൾ ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. ശിവനെ ദർശിക്കേണ്ടത് എങ്ങനെയാണെന്നും അതിനു പിന്നിലെ വിശ്വാസങ്ങളെക്കുറിച്ചും അറിയാം. ശിവ ക്ഷേത്രങ്ങളില്‍ ഒരിക്കലും പൂര്‍ണ്ണ പ്രദക്ഷിണം അരുത്. പ്രപഞ്ച സ്വരൂപനായ ശിവന്‍റെ അനന്തത ക്ഷേത്രദര്‍ശന രീതിയിലും പ്രതിഫലിക്കുന്നതാണ് പൂര്‍ത്തിയാക്കാത്ത അപ്രദിക്ഷണം കൊണ്ട് സൂചിപ്പിക്കുന്നത് എന്ന് കരുതുന്നു. ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത് എന്നാണ് ആചാര്യ കല്‍പന. ക്ഷേത്രനടയില്‍ നിന്നും അഭിഷേകജലം ഒഴുകുന്ന വടക്കുവശത്തെ ഓവുവരെ വന്ന് അവിടെ നിന്ന് താഴികകുടം നോക്കിതൊഴുത് ബലുക്കല്ലുകളുടെ അകത്തുകൂടി അപ്രദക്ഷിണമായി അതേസ്ഥാനം വരെ വന്ന് താഴികകുടം നോക്കി തൊഴുത് നടയില്‍ വരുകയാണ് ശിവക്ഷേത്രങ്ങളിലെ രീതി.
അമ്പലത്തിലെ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കണം. വലതു കൈ ഇടതു കൈ കൊണ്ട് പിടിച്ചുവേണം തീര്‍ത്ഥം സ്വീകരിക്കേണ്ടത്. അവ സേവിക്കുകയും ബാക്കി തലയിലും ശരീരത്തും തളിക്കുകയും വേണം. ക്ഷേത്ര പ്രസാദത്തിനോടൊപ്പം തരുന്ന പൂവും ചന്ദനവും തീര്‍ത്ഥവും ഈശ്വരന് അര്‍പ്പിച്ചതാകയാല്‍ ദൈവിക ചൈതന്യം ഉള്‍കൊള്ളുന്നതായിരിക്കും. തീര്‍ത്ഥം പാപഹാരിയാണ്. അവ ഭക്തിയോടെ സ്വീകരിക്കണം. നാലമ്പലത്തിന് പുറത്ത് വന്ന് വലിയ ബലിക്കല്ലിന് സമീപം വന്ന് സര്‍വ്വസ്വവും ഭഗവാന് സമര്‍പ്പിക്കുന്നു എന്ന സങ്കല്‍പത്തില്‍ നമസ്കരിക്കേണ്ടതുണ്ട്. പുരുഷന്മാര്‍ക്ക് ദണ്ഡനമസ്കാരമോ സാഷ്ടാംഗനമസ്കാരമോ ആകാം. സ്ത്രീകള്‍ പഞ്ചാംഗനമസ്കാരമാണ് നടത്തേണ്ടത്.
Post Your Comments