പനാജി: ഗോവയിലും കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തിൽ ഗോവയിലെ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂടുമാറുകയാണ്. പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് ചന്ദ്രകാന്ത് കാവ്‌ലേക്കറും മറ്റു ഒൻപത് കോണ്‍ഗ്രസ് എം.എല്‍.എമാരും നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബായും ഇവരോടൊപ്പമുണ്ടായിരുന്നു.
ചന്ദ്രകാന്ത് കാവ്‌ലേക്കറിനൊപ്പം ഫ്രാന്‍സിസ് സില്‍വേറിയ, ഫിലിപ്പ് നെറൈ റോഡ്രിഗസ്, വില്‍ഫ്രഡ് ഡിസൂസ, നീല്‍കാന്ത് ഹലാങ്കര്‍ തുടങ്ങിയവരാണ് ബിജെപിയിലേക്ക് കൂടുമാറുന്നത്. അതേസമയം പാർട്ടി വിടാനുള്ള കാരണം എന്താണെന്ന് ചന്ദ്രകാന്ത് കാവ്‌ലേക്കറും എം.എല്‍.എമാരും പ്രതികരിച്ചില്ല.
Post Your Comments