Latest NewsHealth & Fitness

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് നല്ലതോ, ചീത്തയോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകയും പ്രമുഖ ന്യൂട്രീഷ്യനിസ്റ്റുമായ മുഗ്ധ പ്രദാന്‍ പറയുന്നത്. എന്നാല്‍ വെള്ളത്തിന് പകരം ‘സോഫ്റ്റ് ഡ്രിംഗ്‌സ്’ പോലുള്ള പാനീയങ്ങള്‍ അത്ര ആരോഗ്യകരമല്ലെന്നും മുഗ്ധ പറയുന്നു. സാധാരണ വെള്ളമോ അല്ലെങ്കില്‍ നാരങ്ങാവെള്ളമോ ഇഞ്ചിയോ മിന്റോ ചേര്‍ത്ത വെള്ളമോ ഒക്കെ ഭക്ഷണത്തോടൊപ്പം തന്നെ കുടിക്കാവുന്നതാണ്

ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ചിലര്‍ക്ക് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്ന പതിവുണ്ട്. അധികം ഭക്ഷണം കഴിക്കാതിരിക്കാനാണ് ഇത് ചെയ്യുന്നതെന്നാണ് വയ്പ്. എന്നാല്‍ അതത്ര ആരോഗ്യകരമായ ശീലമല്ലെന്നാണ് മുഗ്ധ പറയുന്നത്. ഭക്ഷണത്തില്‍ നിന്ന് ശരീരം എടുക്കുന്ന പ്രധാനപ്പെട്ട പല ഘടകങ്ങളുമുണ്ട്. അത് ഭക്ഷണത്തിലൂടെ തന്നെയാണ് ലഭിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button