Latest NewsIndia

ആടിയുലഞ്ഞ് കർണാടക; ഭരിക്കാൻ 107 പേരുടെ പിന്തുണയുണ്ടെന്ന് യെദിയൂരപ്പ

ബംഗളൂരു: ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ കർണാടകയിലേക്കാണ്. രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമില്ല. അതേസമയം സർക്കാരുണ്ടാക്കാൻ 107 പേരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ വ്യക്തമാക്കി.

രാവിലെ രാജിവെച്ച എംഎൽഎമാരായ കെ പി ജെ പി എം എൽ എ ആർ ശങ്കറും, സ്വതന്ത്രൻ എച്ച് നാഗേഷും ബി ജെപി ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 105 അംഗങ്ങളുള്ള ബി ജെ പിയുടെ അംഗസംഖ്യ 107 ആകും. 14 എംഎൽഎമാരുടെ രാജി അംഗീകരിച്ചാൽ 225 അംഗനിയമസഭയിൽ 211 ആയി ചുരുങ്ങും. ഇതോടെ കേവലഭൂരിപക്ഷത്തിനായി 106 സീറ്റ് മതിയാകും. അപ്പോൾ 107 സീറ്റുള്ള ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പാണ്.

എന്നാൽ ഈ രാഷ്ട്രീയ പൊട്ടിത്തെറി നടക്കുമ്പോഴും കോൺഗ്രസ് നേതാക്കൾ നിയമ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തി. കർണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവരാണ് നിയമ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button