ബംഗളൂരു: എച്ച്.ഡി കുമാരസ്വാമി സഖ്യ സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി വരണമെന്ന് താൻ അഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ജനതാദള്‍(സെക്യുലര്‍) അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്താനായി ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട് എന്നിവർ എത്തിയിരുന്നു. എന്നാൽ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങൾ തങ്ങൾ അവരെ ബോധ്യപ്പെടുത്തിയിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗയെ മുഖ്യമന്ത്രിയാക്കണമെന്ന് താൻ രാഹുല്‍ ഗാന്ധിയേയും ഗുലാം നബി അസാദിനെയും അറിയിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടു. അവസാനം താന്‍ അതിന് സമ്മതമറിയിക്കുകയായിരുന്നുവെന്നും ദേവഗൗഡ പറയുകയുണ്ടായി. സർക്കാരിന്റെ ഭാവി കോൺഗ്രസിന്റെ കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments