ജയ്‌പ്പൂർ: ജയ്പൂരിന്റെ മറക്കാനാവാത്ത കൈപ്പുണ്യത്തിനുടമയാണ് ഗുലാബ്ജി. എഴുപ്പത്തിമൂന്ന് വർഷങ്ങളായി ജയ്‌പ്പൂരിൽ ചായക്കട നടത്തുന്നു. ഈ ചായയിൽ എന്തോ ഒരു മാജിക് ഉണ്ടെന്നാണ് ഗുലാബ് സിങ് പറയുന്നത്. ഗുലാബ്‌ജിയുടെ കടയിലെത്തി ചായ കുടിക്കുന്നവരുടെയും അഭിപ്രായം ഇതു തന്നെ. എല്ലാ ദിവസവും ഇരുന്നൂറിലധികം യാചകർ അദ്ദേഹത്തിന്റെ കടയിലെത്തും. അവർക്ക് സൗജന്യമായി ഗുലാബ്ജി സ്നേഹം നിറച്ച ചായയും കടിയും നൽകും.
1946 മുതൽ ജയ്പൂരിലെത്തുന്നവർ ഗുലാബ് സിങ്ങിന്റെ ചായ കുടിക്കാതെ മടങ്ങാറില്ല.
പാൽ, വെള്ളം, തേയില, മസാല, പഞ്ചസാര എന്നിവ തന്നെയാണ് ഗുലാബ് സിങ്ങിന്റെ ചായയിലുമുള്ളത്. പക്ഷേ ഒരൽപ്പം സ്നേഹം കൂടി ചേർക്കുന്നതിനാലാകാം ചായക്ക് പ്രിയമേറുന്നത്. അതാണ് ഗുലാബ്‌ജി മാജിക്.
ഇന്ന് ഒരുദിവസം 20,000 രൂപ വരെ അദ്ദേഹം സമ്പാദിക്കുന്നു. ആദ്യകാലത്ത് വെറും 130 രൂപ കൊണ്ടാണ് അദ്ദേഹം ഒരു മൊബൈല്‍ ടീസ്റ്റാള്‍ തുടങ്ങിയത്. ചായക്കും കടിക്കും ചേര്‍ന്ന് 20 രൂപയാണ് വില. ഓരോ ദിവസവും 4000 പേരെങ്കിലും ഗുലാബ്‌ജിയുടെ കൈപ്പുണ്യം രുചിക്കാൻ ഇവിടെയെത്തും.
Post Your Comments