Latest NewsInternational

യുഎഇ യിലെ ഏറ്റവും വലിയ കലോത്സവത്തിന് വേദിയൊരുക്കി ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട്

ദുബായ്: ഇന്ത്യന്‍ സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ശത കോടീശ്വരന്മാരെ ഒരുമിപ്പിച്ചുകൊണ്ടുള്ള പത്ത് ബില്ല്യണ്‍ യു. എസ്. ഡോളര്‍ പ്രൊജക്ടായ ഇന്‍ഡിവുഡിന്റെ ടാലന്റ് ഹണ്ട് ഇന്റര്‍നാഷണല്‍ ചാപ്റ്റര്‍ യു.ഏ.യില്‍ ആരംഭിച്ചു. യു.എ.യിയിലെ യുവ പ്രതിഭകള്‍ക്ക് തങ്ങളുടെ കലാവൈഭവം പുറംലോകത്തെ കാണിക്കുന്നതിനുള്ള ഒരു മികച്ച വേദിയാണ് ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ഇന്റര്‍നാഷണല്‍ ചാപ്റ്റര്‍ 2019.

ഷാര്‍ജയിലെ ഓഷ്യന്‍ ബ്ലൂ തീയേറ്ററില്‍ നടന്ന ഔദ്യോഗിക പ്രകാശന ചടങ്ങില്‍ മത്സരത്തിന്റെ നടപടിക്രമങ്ങളും മറ്റും അവതരിപ്പിച്ചു. ദുബായ്, ഷാര്‍ജ, അബുദാബി, ഫുജ്‌റ എന്നിവിടങ്ങളിലെ കലാകേന്ദ്രങ്ങളുടെ തലവന്മാര്‍ പങ്കെടുത്തു. കലാ സാംസ്‌കാരിക കേന്ദ്രങ്ങളുമായുള്ള സജീവ പ്രവര്‍ത്തനങ്ങളിലൂടെയാകും ഓരോ കഴിവുറ്റ കലാകാരന്മാര്‍ക്കും ഈ മികച്ച വേദിയില്‍ അവരുടെ കഴിവുകള്‍ മാറ്റുരയ്ക്കാന്‍ അവസരമൊരുങ്ങുന്നതെന്ന് പ്രൊജക്റ്റ് ഹെഡ് അഖില്‍ അറിയിച്ചു.

ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമായ ടാലന്റ് ഹണ്ട് യുവ പ്രതിഭകള്‍ക്ക് സിനിമാലോകത്തേയ്ക്ക് വഴിതുറക്കുന്ന ഒരു സുവര്‍ണ കവാടമാണ്. 2017-ല്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിലാണ് ടാലന്റ് ഹണ്ട് ആരംഭിച്ചത്.

യു.എ..ഇ.യിലാകമാനം വിവിധ കലാ കേന്ദ്രങ്ങളില്‍ നടക്കുന്ന റജിസ്‌ട്രേഷന്‍ ആഗസ്റ്റ് 31ന് അവസാനിക്കും. ആദ്യഘട്ട ഓഡീഷന്‍ സെപ്റ്റംബര്‍ 1 മുതല്‍ ഒക്ടോബര്‍ 26 വരേയും, ഓണ്‍ലൈന്‍ വോട്ടിങ് ഉള്‍പ്പെടുന്ന സെമി ഫൈനലുകള്‍ ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 10 വരേയുമാണ്. 10 വിഭാഗങ്ങളിലായി 23 ഇവന്റുകളാണ് ഉള്ളത്. സംഗീതം, നൃത്തം, നാടകം, ഫൈന്‍ ആര്‍ട്‌സ്, ഡിസൈന്‍സ് ആന്‍ഡ് ക്രിയേറ്റിവ്, മീഡിയ ക്വിസിങ്, ഫോട്ടോഗ്രഫി. ഫിലിം മേക്കിങ്, ടെക്‌നിക്കല്‍സ്. എന്നിവയാണ് ഇവന്റുകള്‍. ആദ്യഘട്ട ഓഡീഷനും ഓണ്‍ലൈന്‍ വോട്ടിങ് റൗണ്ടിനും ശേഷം തിരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ ഡിസംബര്‍ 1,2 തീയ്യതികളില്‍ ദുബായിയിലെ അമിറ്റി സ്‌കൂളില്‍ നടത്തുന്ന ലൈവ് ഫൈനലില്‍ മത്സരിക്കും.

ഇവന്റുകളില്‍ ഓരോ വിഭാഗത്തിലേയും സബ് ജൂനിയര്‍ (6 – 10 വയസ്സ്), ജൂനിയര്‍ (11 – 13 വയസ്സ്), സീനിയര്‍ (14 – 17 വയസ്സ്), സൂപ്പര്‍ സീനിയര്‍ (18 – 22 വയസ്സ്) വിജയികള്‍ക്ക് ദേശീയ, അന്തര്‍ദേശീയ സിനിമാ ഇന്‍ഡസ്ട്രികളുടെ ഭാഗമാകാന്‍ അവസരവും കൂടാതെ മികച്ച സമ്മാനങ്ങളും നേടാം. എറ്റവും ഉയര്‍ന്ന പോയിന്റ് നേടുന്ന കലാകേന്ദ്രത്തിന് ദുബായിലെ മികച്ച കലാ കേന്ദ്രം എന്ന പദവിയും സമ്മാനങ്ങളും നേടാം. 6നും 22നും ഇടയ്ക്ക് പ്രായമുള്ള എല്ലാ മത്സരാര്‍ത്ഥികളും കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി സന്ദര്‍ശിക്കുക www.indywoodtalenthunt.com .

ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട്

ഇന്ത്യയിലെ ആദ്യത്തെ ടാലന്റ് ഡിസ്‌കവറി പ്ലാറ്റ്‌ഫോമായ ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ഇന്ത്യയിലെ മികച്ച യുവ പ്രതിഭകളെ സ്‌കൂള്‍ കോളേജ് തലങ്ങളില്‍നിന്നുതന്നെ കണ്ടെത്തി അവര്‍ക്ക് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ അവസരം നല്‍കുന്നു. ഇന്ത്യയിലെ മികച്ച ഫിലിം കാര്‍ണിവല്‍ ആയ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ ലോകോത്തര സിനിമാ ഇന്‍ഡസ്ട്രികളില്‍ പ്രാവിണ്യമുള്ള പ്രതിഭകള്‍ക്കുമുന്നില്‍ തങ്ങളുടെ കഴിവുകള്‍ കാണിക്കാനുള്ള സ്വപ്നതുല്ല്യമായ വേദി ഒരുക്കുക വഴി സിനിമയിലേക്കുള്ള യുലാക്കളുടെ കഷ്ടത നിറഞ്ഞ പ്രവേശനത്തെ വളരേ എളുപ്പമാക്കുകയാണ് ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ചെയ്യുന്നത്.

shortlink

Post Your Comments


Back to top button