ലഹോര്‍ : നേതാക്കന്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ക്കെല്ലാം ട്രാളുകളുടെ വന്‍ അകമ്പടിയാണ് ഉണ്ടാകാറ്. ഈ അടുത്തിടെയായി പാക് നേതാക്കന്‍മാരിലേറെ പേരും ഇത്തരം ട്രോളുകള്‍ക്കിരയായിരുന്നു എന്നു തന്നെ പറയാം. എന്നാല്‍ ഇത്തവണ അത്ര ചെറിയ സംഭവമാന്നുമല്ല നടന്നിരിക്കുന്നത്. വിമാനത്തിന്റെ ‘നാരോ എസ്‌കേപ്പാ’ണ് വിഷയം. പാക്കിസ്ഥാന്‍ അവാമി തെഹ്രീക് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഖുറാം നവാസ് യാഥാര്‍ഥ്യം എന്ന് കരുതി ട്വിറ്ററില്‍ പങ്കുവച്ച ഒരു ആനിമേറ്റഡ് വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
റണ്‍വേയിലേക്കെത്തുന്ന വിമാനം ഓയില്‍ ടാങ്കറുമായി കൂട്ടിമുട്ടുന്നത് തലനാരിഴക്ക് ഒഴിവാക്കുന്നതാണ് വിഡിയോ. ‘വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് വിമാനം രക്ഷപ്പെട്ടിരിക്കുന്നു. പൈലറ്റിനെ മനഃസാന്നിധ്യമാണ് ഈ അത്ഭുത രക്ഷപെടല്‍ സാധ്യമാക്കിയത്’. ഇങ്ങനെയാണ് വിഡിയോ പങ്കുവച്ചുകൊണ്ട് നവാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ നവാസ് പങ്കുവച്ചത് ഗ്രാന്റ് തെഫ്റ്റ് ഓട്ടോ എന്ന പ്രസിദ്ധമായ ആനിമേറ്റഡ് ഗെയിമിന്റെ വിഡിയോയായിരുന്നു. ഏതൊരാള്‍ക്കും കണ്ടാല്‍ തന്നെ അത് വീഡിയോ ഗെയിം ആണെന്ന് മനസിലാകുംമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
എന്തായാലും വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോള്‍ത്തന്നെ ‘ആരെങ്കിലും ഇയാള്‍ക്കൊന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ’യെന്നു തുടങ്ങി നിരവധി പരിഹാസപ്രതികരണങ്ങളും പോസ്റ്റിനു താഴെ വന്നിട്ടുണ്ട്. അബദ്ധം മനസ്സിലാക്കിയതോടെ ഖുറാം നവാസ് പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ നവാസിന് മാത്രമല്ല ഈ അബദ്ധം പറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്്തമാക്കുന്നത്. സംഭവം സത്യമാണെന്ന് വിശ്വസിച്ച നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചത്.
Post Your Comments