Latest NewsIndia

കോടതി പിഴ വിധിച്ചു; വെജിറ്റേറിയന്‍ ഭക്ഷണത്തിന് പകരം ബട്ടര്‍ ചിക്കൻ

പുനെ: വെജിറ്റേറിയന്‍ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ ബട്ടര്‍ ചിക്കൻ ലഭിച്ച സംഭവത്തിൽ കോടതി പിഴ വിധിച്ചു. ഫുഡ് ഡെലിവറി സ്ഥാപനത്തിനും ഭക്ഷണം നല്‍കിയ ഹോട്ടലിനും എതിരെയാണ് കോടതിയുടെ നടപടി.

പ്രമുഖ ഫുഡ്‌ ഡെലിവറി സ്ഥാപനമായ സൊമാറ്റോയ്ക്കും ഭക്ഷണം നല്‍കിയ ഹോട്ടലിനുമാണ് പുനെയിലെ ഉപഭോക്തൃ കോടതി 55,000 രൂപയുടെ പിഴ ചുമത്തിയത്. 45 ദിവസത്തിനുള്ളില്‍ പിഴയൊടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സസ്യാഹാരം ഓര്‍ഡര്‍ ചെയ്തിട്ട് ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ എത്തിച്ചത്‌ തനിക്കും കുടുംബാംഗങ്ങള്‍ക്കും മനോവിഷമമുണ്ടാക്കിയെന്നാരോപിച്ച് അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖാണ് പരാതി നല്‍കിയത്. ഓര്‍ഡര്‍ നല്‍കിയ പനീര്‍ ബട്ടര്‍ മസാലയ്ക്ക് പകരം ബട്ടര്‍ ചിക്കനാണ് എത്തിച്ചതെന്ന് ദേശ്മുഖ് പറഞ്ഞു.

രണ്ട് തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് ദേശ്മുഖ് കോടതിയിൽ പറഞ്ഞു. രണ്ട് കറികളും കാഴ്ചയ്ക്ക് ഒരു പോലെയായതിനാല്‍ ചിക്കന്‍ കറി അറിയാതെ കഴിക്കാനിടയായെന്ന് ദേശ്മുഖ് ആരോപിച്ചു. എന്നാല്‍ ഹോട്ടല്‍ ജീവനക്കാരുടെ അശ്രദ്ധയാണ് ഇതെന്നാണ് സൊമാറ്റോ അധികൃതരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button