കോഴിക്കോട്: മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കുമെല്ലാം അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് കേരളത്തിൽ ജീവിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ടു കേരളത്തില്‍ ഒരാളും അവഹേളിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യില്ല. മതത്തില്‍ വിശ്വസിക്കുന്നതു കൊണ്ടോ വിശ്വസിക്കാത്തതു കൊണ്ടോ ഒരു സേവനവും നിഷേധിക്കപ്പെടില്ല. മതനിരപേക്ഷ ചിന്താഗതി ഉയര്ത്തിപ്പിടിപ്പിക്കുന്നതു കൊണ്ടാണ് എല്ലാ വിശ്വാസവും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ കേരളത്തിനു കഴിയുന്നത്. തനിരപേക്ഷ ചിന്തയ്ക്കു ബലമേകുന്നതു രാജ്യത്തിന്റെ ഭരണഘടനയാണ്. ഭരണഘടനയ്ക്ക് ഒരു പോറലും ഏല്‍ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments