Latest NewsKerala

സംസ്ഥാനത്തെ 80 ശതമാനം കിണറുകളും മലിനം

കോഴിക്കോട് : സംസ്ഥാനത്തെ 80 ശതമാനം കിണറുകളും മലിനമാണെന്ന് കണ്ടെത്തൽ. 50 ശതമാനം കിണറുകളിൽ കോളിഫോം ബാക്ടീരയയുടെ സാന്നിധ്യം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മലിനീകരണം കൂടുതൽ തീരപ്രദേശങ്ങളിലാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് കിണറുമായി കൃത്യമായ അകലം പാലിക്കാതെ നിർമ്മിക്കുന്ന കക്കൂസ് കുഴികളാണ് പ്രശ്നം ഉണ്ടാക്കുന്നത്. ഇത് തുടർന്നാൽ ഭാവിയിൽ വലിയ രോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (സി.ഡബ്ലിയു.ആർ.ഡി.എം) നടത്തിയ ഔദ്യോഗിക പഠനത്തിലാണ് കിണറുകൾ മലിനമാണെന്ന് കണ്ടെത്തിയത്.മഴ തുടങ്ങിയതോടെ മാലിന്യത്തോത് വർദ്ധിച്ചു. ഇതു മറികടക്കാൻ ജല പരിശോധന ജനകീയമാക്കുമെന്ന് വാട്ടർ ക്വാളിറ്റി ഡിവിഷൻ മേധാവിയും സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. പി.എസ്. ഹരികുമാർ പറഞ്ഞു.

തുറസായ കിണറുകളിലെ കുടിവെള്ളം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി തയ്യാറാക്കിയതാണ് റിപ്പോർട്ട്. ബാക്ടീരിയയുടെ സാന്നിദ്ധ്യത്തിന് പരിഹാരമായി നീറ്റ് കക്കയാണ് നിർദ്ദേശിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button