Latest NewsKerala

വിചിത്രമായ ഉത്തരവിലൂടെ രഹസ്യകൈമാറ്റം; സിപിഐ നേതാവിന് സ്വന്തമായി റേഷന്‍കട

ചേര്‍ത്തല : പാര്‍ട്ടി പ്രാദേശിക നേതാവിനായി ഭക്ഷ്യവകുപ്പ് മന്ത്രിയുടെ സ്വജനപക്ഷപാതം പുറത്ത്. സിപിഐ പ്രാദേശിക നേതാവിന് ചട്ടംമറികടന്നാണ് ഭക്ഷ്യവകുപ്പ് റേഷന്‍കട അനുവദിച്ചു നല്‍കിയിരിക്കുന്നത്. മന്ത്രി പി.തിലോത്തമന്റെ സ്വന്തം മണ്ഡലത്തിലാണ് സംഭവം നടന്നിരിക്കുന്നത്. ചേര്‍ത്തല താലൂക്കിലെ തൈക്കലില്‍ പ്രവര്‍ത്തിക്കുന്ന 168 ാം നമ്പര്‍ പൊതുവിതരണകേന്ദ്രംത്തിലാണ് സംഭവം.

1966ലെ കേരളാറേഷനിങ് ഉത്തരവിലെ എഴുപത്തിയൊന്നാം ചട്ടപ്രകാരം ഉത്തരവിലെ 45ല്‍ രണ്ട് വ്യവസ്ഥകളെ മറികടന്ന് ഇതൊരു കീഴ്വഴക്കമായി പരിഗണിക്കരുതെന്ന നിര്‍ദേശത്തോടെ പി.എസ്.ദിനാറിന് ലൈസന്‍സ് അനുവദിച്ചുനല്‍കാന്‍ നിര്‍ദേശം നല്‍കുന്നു എന്നാണ് പറയുന്നത്. അനന്തരാവകാശിയല്ലാത്ത ഒരാള്‍ക്ക് ലൈസന്‍സ് മാറ്റികൊടുക്കാന്‍ ചട്ടമില്ല.

കഴിഞ്ഞവര്‍ഷം വരെ ഈ റേഷന്‍കടയുടെ ലൈസന്‍സി മറിയം ബീവിയായിരുന്നു. ഇരുപത് വര്‍ഷത്തോളം സിപിഐ അര്‍ത്തുങ്കല്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്ന പി.എസ് ദിനാറാണ് പുതിയ ലൈസന്‍സി. ഭക്ഷ്യവകുപ്പിന്റെ വിചിത്രമായ ഉത്തരവിലൂടെയാണ് രഹസ്യകൈമാറ്റം നടന്നത്.

റേഷന്‍കട ഒഴിയുകയാണെന്ന് കാണിച്ച് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് മറിയംബീവി മന്ത്രി പി.തിലോത്തമന് കത്തുനല്‍കിയത്. കട നോക്കിനടത്തിയിരുന്ന ബന്ധുവായ ദിനാറിനെ ലൈസന്‍സിയാക്കണമെന്നും ആവശ്യപ്പെട്ടു. സമാനമായ രണ്ട് അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫിസര്‍ തള്ളിയപ്പോഴാണ് ഭക്ഷ്യ വകുപ്പ് തന്നെ മുന്നിട്ടിറങ്ങി ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button