തിരുവനന്തപുരം : കസ്റ്റഡി മരണത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ വിമർശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. വർഷത്തിൽ 3000 കോടിയിലധികം രൂപയാണ് ആഭ്യന്തര വകുപ്പിന്റെ തീറ്റിപ്പോറ്റാന്‍ കേരളം ചെലവാക്കുന്നത്. എന്നിട്ടും കേസ് സത്യസന്ധമായി അന്വേഷിക്കാൻ മരുന്നിനുപോലും പോലീസുകാരില്ലെന്നാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
‘നെടുങ്കണ്ടത്ത് ഒരു പൗരനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത്, മര്‍ദ്ദിച്ചു കൊന്നിട്ട് തെളിവുകള്‍ നശിപ്പിച്ചു. ഇത് സത്യസന്ധമായി, നീതിയുക്തമായി അന്വേഷിക്കാന്‍ വിശ്വസിക്കാവുന്ന ഒറ്റയൊരാള്‍ പോലുമില്ല.ഞങ്ങള്‍ മലയാളികള്‍ ഈ ആഭ്യന്തര വകുപ്പിനെ നികുതിപ്പണം കൊടുത്ത് ഇങ്ങനെ തീറ്റിപ്പോറ്റുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആഭ്യന്തര വകുപ്പ് പരാജയമാണെന്നു ആരാണ് പറഞ്ഞത്??
പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍ മുതല്‍ ലക്ഷങ്ങള്‍ പ്രതിമാസശമ്ബളം വാങ്ങുന്ന DGP മാര്‍ വരെ, ലോക്കല്‍ പൊലീസെന്നും ക്രൈംബ്രാഞ്ചേന്നും വിജിലന്‍സെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നുമൊക്കെയുള്ള പേരില്‍ നാം തീറ്റിപ്പോറ്റുന്നത് പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണമേകാനാണ്.
3000 കോടിയിലധികം രൂപയാണ് ഈ ആഭ്യന്തര വകുപ്പിന്റെ തീറ്റിപ്പോറ്റാന്‍ ഓരോ വര്‍ഷവും ഈ കൊച്ചു സംസ്ഥാനം ചെലവിടുന്നത്. അതില്‍ നല്ലപങ്കും ശമ്ബളമായും.
ഈ സേനയിലെ കാക്കിയിട്ട ചില ക്രിമിനലുകള്‍ സംഘം ചേര്‍ന്ന് നെടുങ്കണ്ടത്ത് ഒരു പൗരനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത്, മര്‍ദ്ദിച്ചു കൊന്നിട്ട് തെളിവുകള്‍ നശിപ്പിച്ചു. അത് സത്യസന്ധമായി, നീതിയുക്തമായി അന്വേഷിക്കാന്‍ നമ്മളീ തീറ്റിപ്പോറ്റുന്ന 50,000 ല്‍പ്പരം വരുന്ന സേനയില്‍ നിന്ന് വിശ്വസിക്കാവുന്ന ഒറ്റയൊരാള്‍ പോലും ഇല്ലെന്ന് !! ഒരുത്തനോ ഒരുത്തിയോ പോലും !!! മരുന്നിന് ഒരെണ്ണം !!
ഒരു കേസന്വേഷണം എങ്ങനെ വേണമെന്ന് നോക്കാന്‍ എണ്ണമറ്റ IPS കാരെ, DIG മാരെ, IG മാരെ ഒക്കെ നമ്മള്‍ കാറും വീടും സകല സുഖസൗകര്യങ്ങളും പലപ്പോഴും കിമ്ബളവും കൊടുത്ത് തീറ്റിപ്പോറ്റുന്നു.. എത്രയെത്ര സര്‍ക്കുലറുകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, ട്രെയിനിങ്ങുകള്‍…. ഇതില്‍പ്പലര്‍ക്കും അന്വേഷണം പഠിക്കാന്‍ വിദേശത്ത് പോകാന്‍ സര്‍ക്കാര്‍ ചെലവിട്ട ലക്ഷങ്ങളോ കോടികളോ !!!!
എന്നിട്ടത് വിശ്വസനീയമായി അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പിന് കീഴില്‍ പണിയെടുക്കുന്ന ഒറ്റയോരാള്‍ ഇല്ലെന്ന് ആഭ്യന്തരവകുപ്പ് തന്നെ സമ്മതിച്ചിരിക്കുന്നു !! പ്രതിപക്ഷം ചോദിച്ചപ്പോ അപ്പോത്തന്നെ ജുഡീഷ്യല്‍ അന്വേഷണം !! അതിനു പ്രത്യേക പണം, പ്രത്യേക ഓഫീസ്, പ്രത്യേക സംവിധാനം…. എല്ലാം എല്ലാം…
ജസ്റ്റിസ്.നാരായണക്കുറുപ്പിന് എത്ര കൊലക്കേസ് അന്വേഷിച്ച് പരിചയമുണ്ട്? ക്രിമിനല്‍ അന്വേഷണമാണോ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി നിയമം നോക്കുന്ന പണിയാണോ അങ്ങേര് സര്‍വ്വീസിലിരിക്കുമ്ബോള്‍ ചെയ്തു ശീലിച്ചത്? എല്ലാക്കേസും സേനയ്ക്ക് പുറത്തുള്ള ആളുകളെ ഏല്‍പ്പിച്ചാലേ ജനത്തിന് വിശ്വാസം വരൂ എന്നാണെങ്കില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട ഈ സേനയ്ക്ക് വേണ്ടി എന്തിനാണ് 3000 കോടിരൂപ പ്രതിവര്‍ഷം ഞങ്ങള്‍ മലയാളികള്‍ ചെലവാക്കുന്നത്??
പിന്നെന്തിനാണ് മുഖ്യമന്ത്രീ ഞങ്ങള്‍ മലയാളികള്‍ ഈ ആഭ്യന്തര വകുപ്പിനെ നികുതിപ്പണം കൊടുത്ത് ഇങ്ങനെ തീറ്റിപ്പോറ്റുന്നത്? പറയൂ, നിങ്ങളെ ജനങ്ങള്‍ ഏല്‍പ്പിച്ച പണി outsource ചെയ്തിട്ട് ഈ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്ന് നിങ്ങള്‍ തന്നെയല്ലേ ജനങ്ങളോട് പറയാതെ പറയുന്നത്?? ഞങ്ങളെന്ത് മനസിലാക്കണം?
അഡ്വ.ഹരീഷ് വാസുദേവന്‍.
Post Your Comments